Shiva Raichandani ഇൻസ്റ്റ​ഗ്രാം
Entertainment

​'ഗോൾ' സിനിമയിലെ ആ കൊച്ചുപയ്യനെ ഓർമയുണ്ടോ ?; രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായി ശിവ റായ്‌ചന്ദാനി

ഗോളിൽ ശിവയുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ​ഗണപതിയായിരുന്നു. ​

Author : സമകാലിക മലയാളം ഡെസ്ക്

കമൽ സംവിധാനം ചെയ്ത '​ഗോൾ' എന്ന സിനിമയിലെ രാഹുൽ എന്ന ഫുട്ബോൾ പ്രേമിയായെത്തിയ രാഹുൽ എന്ന കൊച്ചുപയ്യനെ മലയാളികൾ അത്ര വേ​ഗം മറക്കാനിടയില്ല. ആ കൊച്ചുകുട്ടി ഇന്ന് വളർന്ന് ബ്രിട്ടീഷ്- ചലച്ചിത്ര രം​ഗത്തെ വലിയൊരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ശിവ റായ്‌ചന്ദാനിയാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നത്. ​

ഗോളിൽ ശിവയുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ​ഗണപതിയായിരുന്നു. ​ഗോളിന് ശേഷം മലയാള സിനിമകളിലൊന്നും കാണാതിരുന്ന ശിവയെ സിനിമാ പ്രേക്ഷകർ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. രാജ്യാന്തരതലത്തിൽ തന്നെ അറിയപ്പെടുന്ന സംവിധായകനും നടനും എഴുത്തുകാരനുമൊക്കെയാണ് ശിവ റായ്‌ചന്ദാനി.

റസീലിയൻസ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായൊരു നിർമാണക്കമ്പനിയും ശിവയ്ക്കുണ്ട്. താനൊരു നോൺ- ബൈനറി വ്യക്തിത്വമാണെന്ന് ശിവ തുറന്നു പറഞ്ഞിരുന്നു. ലിം​ഗസമത്വത്തിനായും ക്വീർ സമൂഹത്തിന്റെ അവകാശങ്ങളെയും മുൻ നിർത്തി ശിവ നടത്തുന്ന പ്രവർത്തനങ്ങൾ ആ​ഗോളത്തലത്തിൽ വലിയ അം​ഗീകാരങ്ങളാണ് നേടിക്കൊടുക്കുന്നത്.

ശിവ സംവിധാനം ചെയ്ത 'ക്വീർ പരിവാർ' എന്ന ചിത്രം ഐറിസ് പ്രൈസ് നേടുകയും ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്‌സിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ഓൾവേയ്സ് ആസിഫ' എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ നോമിനേഷൻ ലഭിച്ചതും വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു. ബോളിവുഡ് നൃത്തത്തെയും കഥ പറച്ചിലിനെയും ലിംഗസമത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ശിവ, 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ്' ഷോയുടെ സെമി ഫൈനലിലും എത്തിയിരുന്നു.

കലയിലൂടെ സാമൂഹിക മാറ്റങ്ങൾക്കായി നിലകൊള്ളുന്ന ശിവയെ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭരായ 10 യുവ കലാകാരന്മാരിൽ ഒരാളായാണ് ആറ്റിറ്റ്യൂഡ് മാഗസിൻ തിരഞ്ഞെടുത്തത്. 2021ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ലും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Malayalam movie Goal fame Shiva Raichandani goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

'മുഖ്യമന്ത്രിയെ അവന്‍ ഇവന്‍ എന്ന് വിളിക്കുന്നത് തറവാടിത്തമല്ല'; സുകുമാരന്‍ നായര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍

ഖത്തർ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും, 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

ഉച്ചക്കഴിഞ്ഞ് വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; രണ്ടുതവണയായി 2500 രൂപയുടെ ഇടിവ്

'ആ തുണിയിട്ട അവള്‍ക്ക് അത് തന്നെ വേണം'; എങ്ങനെ ഇങ്ങനെ ചിന്തിക്കാനാകുന്നു? തുറന്നടിച്ച് സാനിയ