ആറു വർഷത്തിന് ശേഷമാണ് സംവിധായകൻ പ്രിയദർശൻ ബോളിവുഡിൽ ഒരു സിനിമയെടുക്കുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ അഡാപ്റ്റേഷനായാണ് ഹംഗാമ 2 എത്തിയത്. ഒടിടി റിലീസ് ചെയ്ത ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഹംഗാമ 2 മിന്നാരവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് പ്രിയദർശൻ പറയുന്നത്. മലയാളിക്ക് ഒരിക്കലും റീമേക്കുകൾ ദഹിക്കില്ലെന്നും ഹംഗാമ മലയാളികൾക്കുവേണ്ടി എടുത്ത സിനിമയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
മലയാളിക്ക് ഒരിക്കലും റീമേക്കുകൾ ദഹിക്കില്ല. എന്റെ ഓരോ സിനിമയും ബോളിവുഡിൽ ഹിറ്റായപ്പോഴും മലയാളികളിൽനിന്ന് വിമർശങ്ങൾ കേൾക്കാറുണ്ട്. അതുപോലെ ഹംഗാമ-2ന് നേരെയും വിമർശനങ്ങൾ വരുന്നുണ്ട്. പക്ഷേ, ഹംഗാമ-2 മലയാളികൾക്കുവേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങൾക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവർക്കത് ഇഷ്ടപ്പെമായെങ്കിൽ സിനിമ വിജയമാണ്- പ്രിയദർശൻ പറഞ്ഞു.
ഹംഗാമ 2 ലെ അഭിനേതാക്കളുടെ പ്രകടം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമർശനമുയരുന്നുണ്ടെന്നും അത് സത്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ അഭിനേതാക്കൾ മാസ്റ്റർ ആക്ടേഴ്‌സാണ്. മോഹൻലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡിൽ കിട്ടില്ല. ഒറിജിനൽ ഈസ് ഓൾവെയ്സ് ഒറിജിനലാണെന്നും അതിനാൽ മിന്നാരവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നുമാണ് പ്രിയദർശൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates