ഷമീർ മുഹമ്മദ്, ആന്റോ ജോസഫ്/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'എല്ലാ നിർമാതാക്കൾക്കും  മാതൃകയാക്കാവുന്ന കാര്യമാണ്'; ആന്റോ ജോസഫിന്റെ സമ്മാനത്തെ കുറിച്ചു ഷമീർ മുഹമ്മദ്

മാളികപ്പുറത്തിന്റെ വിജയത്തിൽ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

ആന്റോ ജോസഫ് നിർമിച്ച മാളികപ്പുറത്തിന് പിന്നാലെ 2018 ഉം തിയറ്ററുകളിൽ വലിയ വിജയമാവുകയാണ്. അതിനിടെ മാളികപ്പുറം സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് ആന്റോ ജോസഫ് തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്നും കയറിയെന്ന് ചിത്രത്തിന്റെ എഡിറ്ററായിരുന്ന ഷമീർ മുഹമ്മദ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ആന്റോ ജോസഫിനെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ ചിത്രം പ്രതീക്ഷച്ചതിലും വലിയ വിജയമായതോടെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും തന്റെ വക ഒരു ചെറിയ സമ്മാനം നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

സിനിമ ടെക്‌നീഷ്യന്മാരുടെ കൂടിയാണ്, അവരുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും. ആ വിജയത്തിന് ശേഷം നിർമാതാക്കൾ അവരെ വീണ്ടും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര കോടി മുടക്കി നിർമിച്ച ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

ഷെമീർ മുഹമ്മദിന്റെ കുറിപ്പ്

വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി , അതെഴുതണമെന്ന് തോന്നി . ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ് , എന്റെ അക്കോണ്ടിൽ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയിൽ നിന്ന് കേറിയിരിക്കുന്നു . എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാൻ ഉണ്ടായില്ല . എന്താണെന്ന് അറിയാൻ ഞാൻ ആന്റോ ചേട്ടനെ വിളിച്ചു .’ അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ , മാളികപ്പുറം നന്നായി വന്നില്ലേ , നമ്മൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ , അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ വക ചെറിയ ഒരു സമ്മാനം , അത്രയേ ഉള്ളു ‘. എല്ലാ നിർമ്മാതാക്കൾക്കും  മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി . പലരും ചെയ്യുന്നുണ്ടാകാം , പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ് . സിനിമ ടെക്‌നീഷ്യന്മാരുടെ കൂടിയാണ് , അവരുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും കൂടി ഫലമാണ്  ഓരോ വിജയവും . ആ വിജയത്തിന് ശേഷം നിർമാതാക്കൾ അവരെ വീണ്ടും ഓർക്കണം . അങ്ങനെ ഓർക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‍ന സിനിമയായ 2018 തീയേറ്ററുകളിൽ വലിയ വിജയം സൃഷ്ട്ടിക്കുകയാണ് . ക്രീഡിറ്റ് ഒന്നും എടുക്കാൻ എവിടേം വരാതെ അയാൾ അടുത്ത സിനിമയുടെ തിരക്കിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT