Mallika Sukumaran ഫെയ്സ്ബുക്ക്
Entertainment

'മോഹന്‍ലാല്‍ പറയില്ല എന്റെ മോന്‍ ചതിച്ചെന്ന്'; വിവാദങ്ങള്‍ക്ക് പിന്നില്‍ ആരോ ഉണ്ടെന്ന് മല്ലിക

പൃഥ്വിരാജ് നുണ പറയുന്ന ആളല്ല

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെക്കുറിച്ചുള്ള ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നില്‍ ആരോ ഉണ്ടെന്ന് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് നുണകള്‍ പറയുന്ന ആളല്ലെന്നും അനാവശ്യ കമന്റുകള്‍ക്കൊന്നും മകനെ കിട്ടില്ലെന്നും മല്ലിക സുകുമാരന്‍. അതേസമയം താനും മക്കളും ചതിക്കില്ലെന്നും മോഹന്‍ലാലിന് അറിയാമെന്നും മല്ലിക പറയുന്നുണ്ട്.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ മല്ലിക നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ ചതിച്ചുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിരുന്നുവെന്നും മല്ലിക പറയുന്നുണ്ട്.

''എന്നെ ട്രോള്‍ ചെയ്താല്‍ എനിക്കൊരു പ്രശ്‌നവുമില്ല. ഈയ്യടുത്ത് കാലത്ത് എനിക്ക് തോന്നിയ സംഭവം എന്തെന്നാല്‍ എന്റെ മോനെ ആവശ്യം ഇല്ലാതെ തെറ്റിദ്ധരിക്കുന്നു. അതിന് പിന്നില്‍ നൂറ് ശതമാനം ആരോ ഉണ്ട്. കേരളത്തില്‍ അക്ഷരാഭ്യാസമുള്ള ജനങ്ങള്‍ക്ക്, ഈ കൂലിയെഴുത്തുകാര്‍ അല്ലാത്തവര്‍ക്ക് അറിയാം അങ്ങനൊരു വീട്ടുകാരല്ലെന്നും അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ലെന്നും'' മല്ലിക സുകുമാരന്‍ പറയുന്നു.

''പൃഥ്വിരാജിന് ഒരു കമന്റിനും ഒപ്പം ചെന്നിരുന്ന് സംസാരിക്കുന്ന ആളല്ല. അത് അവിടെയുള്ള എല്ലാ സൂപ്പര്‍-മെഗാ സ്റ്റാറുകള്‍ക്കും അറിയാം. അവനെ കൂടിയിരുന്ന് നുണ പറയാനൊന്നും കിട്ടത്തില്ല. അങ്ങനെ ചെയ്യുന്ന കുറച്ചു പേരുണ്ടാകും. അവനെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇവന്മാര്‍ ഏഴുതുന്നത്. ഈയ്യടുത്ത് മോഹന്‍ലാലിനെ ചതിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടു. മോഹന്‍ലാല്‍ പറയത്തില്ല അങ്ങനെ. ഞാന്‍ മുദ്രപേപ്പറില്‍ എഴുതി ഒപ്പിട്ട് തരാം, എന്റെ മക്കളോ കുടുംബമോ ഞാനോ ചതിച്ചുവെന്ന് മോഹന്‍ലാല്‍ പറയില്ല'' എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

Mallika Sukumaran says Mohanlal will never say her son Prithviraj betrayed. alleges someone is behind spreaking hatred about him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പഞ്ചസാരയിൽ ഉറുമ്പ് വരാതെ നോക്കാം

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

SCROLL FOR NEXT