Malti Chahar ഇന്‍സ്റ്റഗ്രാം
Entertainment

'അച്ഛനെപ്പോലെ കണ്ട സംവിധായകന്‍ കടന്നുപിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ദീപക് ചാഹറിന്റെ സഹോദരി

അയാളുടെ കുടുംബത്തെ എനിക്ക് അടുത്തറിയാം. ഞാന്‍ അവരോട് പറയുമെന്ന് പോലും അയാള്‍ ചിന്തിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മോഡലും ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയുമായ മാല്‍തി ചാഹര്‍. ബിഗ് ബോസ് സീസണ്‍ 19 ലെ മത്സരാര്‍ത്ഥിയായിരുന്നു മാല്‍തി. ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. മുതിര്‍ന്ന സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കിടുന്നത്.

''കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷെ ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ട്. വളരെ മുമ്പാണ്. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയതായിരുന്നു. ആരും നേരിട്ട് പറയില്ല, പേടിയാണ്. പക്ഷെ അവര്‍ സൂചനകള്‍ നല്‍കും. ഞാനൊരു വലിയ തെന്നിന്ത്യന്‍ നിര്‍മാതാവിനെ പരിചയപ്പെട്ടു. നരേഷന്‍ നടന്നു. തിരികെ വീട്ടിലേക്ക് പോയി. പിന്നീട് സംവിധായകന്‍ നിര്‍മാതാവിനെ കാണണം എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ റൂം നമ്പര്‍ തന്നു. ഞാന്‍ പക്ഷെ പോയില്ല'' താരം പറയുന്നു.

''പിന്നീട് എന്തുകൊണ്ട് പോയില്ലെന്ന് ചോദിച്ച് സംവിധായകന്‍ വിളിച്ചു. എന്തിനാണ് അയാളുടെ റൂമിലേക്ക് പോകാന്‍ പറഞ്ഞതെന്ന് ഞാന്‍ അയാളെ ചോദ്യം ചെയ്തു. ഇന്‍ഡസ്ട്രിയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാന്‍ അയാള്‍ എന്നോട് ഇന്‍ഡയറക്ടായി പറഞ്ഞു. പക്ഷെ ഞാന്‍ നേര്‍ വിപരീതമായിട്ടാണ് പെരുമാറിയത്. നേരിട്ട് കണ്ട ശേഷം പറഞ്ഞു തരാമെന്ന് അയാള്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ അതിന് ശേഷം കണ്ടതേയില്ല'' എന്നും താരം പറയുന്നു.

ഒരിക്കലൊരു സംവിധായകന്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചതും മാല്‍തി ഓര്‍ക്കുന്നുണ്ട്. ''പോകാന്‍ നേരം ഞാന്‍ അയാളെ സൈഡിലൂടെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അയാള്‍ എന്നെ ഉമ്മ വെക്കാന്‍ ശ്രമിച്ചു.അത് വളരെ മോശമായ രീതിയായിരുന്നു. ഞാന്‍ പ്രതികരിച്ചു. അയാളുടെ ഓഫീസിലാണിത് സംഭവിച്ചത്. എനിക്ക് വല്ലാതെ വിഷമം തോന്നി. അതിന് ഞാന്‍ അയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. അയാള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് എനിക്കറിയില്ല'' മാല്‍തി പറയുന്നു.

''അയാള്‍ക്ക് നല്ല പ്രായമുണ്ട്. എന്താണ് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. ഞാന്‍ പെട്ടെന്നു തന്നെ അയാളെ തടയുകയും ഇറങ്ങിപ്പോരുകയും ചെയ്തു. പിന്നീട് അയാളെ കണ്ടിട്ടു പോലുമില്ല. അയാളെ ഞാന്‍ അച്ഛനെപ്പോലെയാണ് കണ്ടിരുന്നത്. ആരേയും വിശ്വസിക്കരുതെന്ന് ആ സംഭവം എന്നെ പഠിപ്പിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അയാളുടെ കുടുംബത്തെ എനിക്ക് അടുത്തറിയാം. ഞാന്‍ അവരോട് പറയുമെന്ന് പോലും അയാള്‍ ചിന്തിച്ചില്ല'' എന്നും താരം പറയുന്നു.

Malti Chahar recalls her casting couch experience. a director who was father figure to her tried to kiss her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT