Mamitha Baiju 
Entertainment

'അന്യഭാഷ നടിയെ മേക്കപ്പിട്ട് കൊണ്ടു വരുന്നു, തമിഴ് സിനിമയില്‍ തമിഴ് നായിക വേണ്ടേ?'; മറുപടി നല്‍കി മമിത ബൈജു

മമിതയുടെ മുഖത്ത് ബ്രൗണ്‍നിറം പൂശിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ അതിര്‍ വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് കടന്ന്, ഇന്ന് തമിഴില്‍ മുന്‍നിര നായികയായിരിക്കുകയാണ് മമിത ബൈജു. വിജയ് ചിത്രം ജന നായകന്റെ റിലീസ് വൈകുകയാണെങ്കിലും, ധനുഷിനൊപ്പം അഭിനയിക്കുന്ന കര റിലീസിനെത്തുകയാണ്. പിന്നാലെ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവും റിലീസ് കാത്തിരിക്കുന്നുണ്ട്.

അതേസമയം ധനുഷ് ചിത്രം കരയില്‍ മമിതയെ കാസ്റ്റ് ചെയ്തത് ചില വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. മമിതയുടെ മുഖത്ത് ബ്രൗണ്‍നിറം പൂശിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇതേക്കുറിച്ച് മമിത തന്നെ പ്രതികരിക്കുകയാണ്. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് മമതിയുടെ പ്രതികരണം. മറ്റ് ഭാഷകളില്‍ നിന്നും നടിമാരെ കൊണ്ടു വരുന്നതും, മേക്കപ്പിട്ട് ഇരുണ്ട നിറമാക്കുന്നതിനേയും കുറിച്ചുള്ള ചോദ്യത്തിനാണ് മമിത മറുപടി നല്‍കുന്നത്.

''എനിക്ക് നല്‍കിയ അവസരം, അല്ലെങ്കില്‍ എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാ തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ മേക്കേഴ്‌സിന്റെ തിരഞ്ഞെടുപ്പാണ്.'' എന്നാണ് മമിത പറയുന്നത്.

''അങ്ങനെ നമ്മളെ തിരഞ്ഞെടുക്കുന്നത് അനീതിയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ജോലി ചെയ്ത് നമ്മള്‍ നേടിയെടുക്കുന്നതാണ്, ചെയ്യാന്‍ പറ്റും എന്ന വിശ്വാസം. അതുകൊണ്ടാണ് അവസരം ലഭിക്കുന്നത്. കര എന്ന സിനിമയെ സംബന്ധിച്ച്, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് എന്റെ ഗോള്‍. അത് ഒറു അഭിനേത്രി എന്ന നിലയിലെ എന്റെ നേട്ടമാണ്.'' എന്നും മമിത പറയുന്നു.

അത് മാത്രമല്ല, അതിരുകള്‍ മറികടക്കുക എന്നത് കൂടെ കാരണമാണ്. അഭിനയം എന്റെ തൊഴിലാണ്. മറ്റൊരു ഭാഷയില്‍ നിന്ന് അഭിനയിച്ച് തെളിയിക്കുക എന്നത് ഒരു കടമ്പയാണ്. എന്നെ സംബന്ധിച്ച് എന്റെ അതിരുകള്‍ മറികടന്ന് അഭിനയിക്കുക എന്നത് എന്റെ കടമയാണ്, എന്റെ ഉത്തരവാദിത്വമാണെന്നും മമിത ബൈജു പറഞ്ഞു.

Mamitha Baiju on non-tamil actresses being casted in tamil movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

രാജ്യാതിര്‍ത്തിയിലെ ജനസംഖ്യാ മാറ്റം; ഉന്നതതല സമിതിക്ക് അമിത് ഷായുടെ നിര്‍ദേശം

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

SCROLL FOR NEXT