Mamitha Baiju, Nivin Pauly ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്ത് കാര്യവും എനിക്ക് സംസാരിക്കാൻ പറ്റിയ ആളാണ് നിവിൻ ചേട്ടൻ; ഒരു മെന്ററിനെ പോലെയാണ്'

നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്

'ഡ്യൂഡ് എന്ന' ചിത്രത്തിലെ കുറൽ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിലൂടെ ജെഎഫ്ഡബ്ല്യുവിന്റെ മികച്ച നടിക്കുള്ള അവാർഡും അടുത്തിടെ മമിതയെ തേടിയെത്തി. നടൻ നിവിൻ പോളിയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

"നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുൻപും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.

എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്."- മമിത പറഞ്ഞു. നിവിൻ പോളി നായകനായെത്തുന്ന ബത്‌ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് ഴോണറിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജന നായകനാണ് മമിതയുടേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. വിജയ്‌യുടെ അനിയത്തിയുടെ വേഷത്തിലാണ് മമിത ജന നായകനിൽ എത്തുന്നതെന്നാണ് വിവരം.

അതോടൊപ്പം സൂര്യയുടെ വരാനിരിക്കുന്ന ചിത്രം സൂര്യ 46 ലും മമിതയാണ് നായികയായെത്തുന്നത്. അതുകൂടാതെ ധനുഷിനൊപ്പവും മമിതയുടെ ഒരു ചിത്രം വരാനുണ്ട്. പ്രേമലു ആണ് മമിതയ്ക്ക് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം. ചിത്രത്തിലെ റീനു എന്ന കഥാപാത്രം തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്തു.

Cinema News: Actress Mamitha Baiju talks about Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

നാളെ മക്കളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്ന ടെൻഷനിലാണോ? ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ചില ടിപ്സ്

കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

SCROLL FOR NEXT