ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ലൂക്ക് ആൻറണി' എത്താൻ ഇനി രണ്ട് ദിവസം കൂടി; 'റോഷാക്ക്' അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 

യുഎഇയിലും ചിത്രത്തിൻറെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഇനി രണ്ടു ദിനം മാത്രം. ഒക്ടോബർ 7ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്ത് ഏരീസ് പ്ലെക്സ്, ന്യൂ, തൃശൂർ രാഗം തുടങ്ങിയ തിയറ്ററുകളിൽ ഇതിനകം ബുക്കിം​ഗ് തുടങ്ങിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൂടുതൽ റിലീസിംഗ് സെൻററുകളിൽ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങും. യുഎഇയിലും ചിത്രത്തിൻറെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിർമ്മാണം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി എന്ന തൻറെ പുതിയ ബാനറിലാണ് നിർമ്മാണം. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

ഡാർക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര് ലൂക്ക് ആൻറണി എന്നാണ്. കൊച്ചിയിലും ദുബായിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം