ഭ്രമയുഗത്തില്‍ മമ്മൂട്ടി ഫെയ്സ്ബുക്ക്
Entertainment

'ട്രെയിലർ കാണുമ്പോൾ പലതും തോന്നും'; ആരാധകർക്ക് മുന്നറിയിപ്പുമായി മമ്മൂട്ടി

ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഭ്രമയു​ഗെ തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും ഏറി. ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ സിനിമ കാണാൻ പോകുന്ന ആരാധകർക്ക് മമ്മൂട്ടി നൽകിയ മുന്നറിയിപ്പാണ് ശ്രദ്ധനേടുന്നത്.

ട്രെയിലർ കാണുമ്പോൾ പലതും തോന്നുമെന്നും എന്നാൽ ശൂന്യമായ മനസോടെ വേണം ചിത്രത്തെ സമീപിക്കാൻ എന്നുമാണ് താരം പറഞ്ഞത്. ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന് പറഞ്ഞ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വച്ചായിരുന്നു പ്രതികരണം.

ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ്

"ട്രെയിലർ കാണുമ്പോള്‍ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ. യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ. ഈ സിനിമ കാണും മുന്‍പ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്" - മമ്മൂട്ടി പറഞ്ഞു.

ചിത്രം പുതു തലമുറയുടെ പുത്തൻ അനുഭവമായിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്. 18ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് ചിത്രം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT