ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

വൺ സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി, ഒരുങ്ങുന്നത് ബി​ഗ് ബജറ്റ് ചിത്രം; നിർമാണം വമ്പൻ പ്രൊഡക്ഷൻ കമ്പനി

വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം  മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ സന്തോഷ് വിശ്വനാഥിനൊപ്പം വീണ്ടും കൈകോർക്കാനുള്ള തീരുമാനത്തിലാണ്. നോർത്ത് ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 2022-ൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിറകൊടിഞ്ഞ കിനാക്കൾ എന്ന ചിത്രത്തിനു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് വൺ. പൊളിറ്റിക്കൽ ത്രില്ലറായി വന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആയിരുന്നു. 

വരാനിരിക്കുന്നത് മമ്മൂട്ടി കാലം

നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക. മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് റിലീസിന് തയാറായി ഇരിക്കുന്നത്. ഭീഷ്മപർവ്വം, പുഴു തുടങ്ങിയ സിനിമകളുടെയെല്ലാം ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. കൂടാതെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT