സത്യൻ അന്തിക്കാട്, മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്

പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നി​ഗൂഢത നിറച്ചുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ വൈദികന്റെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. വ്യത്യസ്തമായ താരത്തിന്റെ ​ഗെറ്റപ്പും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ടുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വൈറലാവുകയാണ്. 

അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണമെന്നും അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രത്യക്ഷപ്പെടാൻ സാധിക്കുന്നത്. പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് എത്തുന്നത്. 

സത്യൻ അന്തിക്കാടിന്റെ പോസ്റ്റ് വായിക്കാം

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. 
അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നു. ജോഫിൻ എന്ന പുതിയ സംവിധായകന് ആശംസകൾ നേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല