മമ്മൂട്ടി, സുരേഷ് ​ഗോപി വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കേന്ദ്രമന്ത്രിയാവാൻ മമ്മൂട്ടിയോട് ഞാൻ എത്ര നാളായി പറയുന്നു'; കൈകൂപ്പി സുരേഷ് ​ഗോപിക്ക് മറുപടി പറഞ്ഞ് സൂപ്പർതാരം- വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയും സുരേഷ് ​ഗോപിയും തമ്മിലുള്ള രസികൻ സംഭാഷണം. കേന്ദ്രമന്ത്രിയാവാൻ താൻ മമ്മൂട്ടിയോട് പറയാറുണ്ട് എന്നാണ് സുരേഷ് ​ഗോപി വിഡിയോയിൽ പറയുന്നത്. ഇതിന് മമ്മൂട്ടി രസികൻ മറുപടിയാണ് നൽകിയത്.

അവാർഡ് നിശയുടെ പരിപാടിയുടെ റിഹേഴ്സൽ കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി എത്തിയത്. തിരികെ പോകാൻ വണ്ടിയിൽ കയറുന്നതിനിടെ ‘അവിടുന്ന് (കേന്ദ്രമന്ത്രി സ്ഥാനം) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ’ എന്ന് മമ്മൂട്ടിയോട് പറയുകയായിരുന്നു. ‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്!’’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ‌ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. അത് കേട്ടതോടെ ‘‘ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്.... കേൾക്കണ്ടേ!’’ എന്നായി സുരേഷ് ​ഗോപി. പൊട്ടിച്ചിരിയോടെ കൈ കൂപ്പിക്കൊണ്ട് ‘‘ഇതല്ലേ അനുഭവം... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ!’’ എന്ന് മമ്മൂട്ടി പറയുകയായിരുന്നു. അതോടെ സുരേ​ഷ് ​ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം