മമ്മൂട്ടി, അർജുൻ അശോകൻ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടി വില്ലൻ, നായകനായി അർജുൻ അശോകൻ; ഭൂതകാലം സംവിധായകന്റെ സിനിമ വരുന്നു

ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോൾ ഇതാ പഴയ വില്ലൻ വേഷത്തിലേക്ക് തിരിച്ചുപോവുകയാണ് താരം. ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നത്. 

അര്‍ജുൻ അശോകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രം. ഭൂതകാലം പോലെ തന്നെ ഹൊറർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് 15ന് ആരംഭിക്കും. കൊച്ചിയിലും പാലക്കാടുമായും ഷൂട്ടിങ് നടക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ വരിക്കാശ്ശേരിമനയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. 

‘വിക്രം വേദ’ ഒരുക്കിയ തമിഴ് നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്. 30 ദിവസമാണ് മമ്മൂട്ടി നൽ‍‍‍കിയിരിക്കുന്ന ഡേറ്റ്. അര്‍‍‍‍‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT