ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ക്രിസ്റ്റഫറിലെ എന്റെ ഭാഗം പൂര്‍ത്തിയാക്കി; സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്. 

ക്രിസ്റ്റഫര്‍ സിനിമയിലെ എന്റെ ഭാഗം പൂര്‍ത്തിയാക്കി. ബി ഉണ്ണികൃഷ്ണനും ടീമിനുമൊപ്പമുള്ള ഷൂട്ടിങ് മികച്ചതായിരുന്നു- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. മമ്മൂട്ടിക്കു നന്ദി പറഞ്ഞ് ഉണ്ണികൃഷ്ണനും എത്തി. മമ്മൂട്ടിയുമായുള്ള സിനിമാ ചിത്രീകരണം മാന്ത്രികമായിരുന്നു എന്നും എല്ലാത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫറിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കണ്ടത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സ്‌നേഹ, അമലപോള്‍ , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.  കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ധിക്ക്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവ ഒരുക്കിയ  ഫൈസ് സിദ്ധിക്ക് ആണ് . സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT