കുഞ്ചാക്കോ ബോബനൊപ്പം ഡാൻസ് ചെയ്യുന്ന മമ്മൂട്ടി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കുഞ്ചാക്കോ ബോബനൊപ്പം സ്‌റ്റേജില്‍ ചുവടുവെച്ച് മമ്മൂട്ടി; സന്തോഷത്തിന്റെ പരകോടിയിലെന്ന് താരം; വിഡിയോ

കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനായാണ് മമ്മൂട്ടി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

വാര്‍ഡ് ചടങ്ങിനിടെ കുഞ്ചാക്കോ ബോബനൊപ്പം സ്റ്റേജില്‍ ചുവടുവച്ച് മമ്മൂട്ടി. യുകെ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച ആനന്ദ് ടിവി അവാര്‍ഡിനിടെയാണ് മനോഹരമായ നിമിഷത്തിന് സാക്ഷിയായത്. സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്‍ തന്നെയാണ് സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ഡാന്‍സ് വിഡിയോ പങ്കുവച്ചത്. 

കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനായാണ് മമ്മൂട്ടി എത്തിയത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. തുടര്‍ന്നാണ് ചിത്രത്തിലെ ദേവദൂതര്‍ ഗാനം എന്ന ഗാനത്തിന് ചാക്കോച്ചന്‍ ചുവടുവച്ചത്. പിന്നാലെ മമ്മൂട്ടിയും ചാക്കോച്ചനൊപ്പം ചേരുകയായിരുന്നു. ആനന്ദത്തിന്റെ പരകോടിയിലാണ് എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 

സന്തോഷത്തിന്റെയും ഫാന്‍ബോയിംഗിന്റെയും കൊടുമുടിയില്‍ ! 'മികച്ച നടനില്‍' നിന്ന് തന്നെ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നു. നിങ്ങളുടെ സ്വപ്നത്തിനായി എല്ലാം നല്‍കുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാകും. നടന്‍ എന്ന നിലയിലുള്ള തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ?ഗാനത്തില്‍   മെഗാ 'എം'നൊപ്പം കാലനക്കാനായി. ഇത് അവിസ്മരണീയമാക്കിയതിന് ആനന്ദ് ടിവി അവാര്‍ഡുകള്‍ക്കും, മാഞ്ചസ്റ്റര്‍ യുകെയിലെ അത്ഭുതകരമായ ജനക്കൂട്ടത്തിനും സിനിമാ സാഹോദര്യത്തിലെ എന്റെ സുഹൃത്തുക്കള്‍ക്കും നന്ദി!!!- ചാക്കോച്ചന്‍ കുറിച്ചത്. 

ഏറ്റവും മികച്ച വിഡിയോ ആണെന്നും തനിക്ക് ഇഷ്ടപ്പെട്ടെന്നുമാണ് ദുല്‍ഖര്‍ പോസ്റ്റിന് താഴെ കുറിച്ചത്. കൂടാതെ വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

SCROLL FOR NEXT