മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടി രണ്ടു വർഷങ്ങൾക്ക് ശേഷം ദുബായിലേക്ക്; ഫ്ളൈറ്റിൽ നിന്നുള്ള ചിത്രം

മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മമ്മൂട്ടിയുടെ വിദേശയാത്രയെക്കുറിച്ച് പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തിനു ശേഷം ആദ്യമായി വിദേശത്തേക്കു പറന്ന് മമ്മൂട്ടി. ദുബായിലേക്കാണ് മമ്മൂട്ടിയുടെ യാത്ര. രണ്ടു വർഷത്തിനു ശേഷമാണ് മമ്മൂട്ടി ദുബായ് സന്ദർശിക്കുന്നത്. വിമാനത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മമ്മൂട്ടിയുടെ വിദേശയാത്രയെക്കുറിച്ച് പങ്കുവെച്ചത്. 

കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ മമ്മൂട്ടി കൃത്യമായാണ് കോവിഡ് മാനദണ്ഡം പാലിച്ചത്. ഒരു വർഷത്തോളമാണ് താരം വീടിനുള്ളിൽ തുടർന്നത്. പൊതുയിടത്തിൽ നിന്ന് അകലം പാലിച്ച താരം ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നും വിട്ടു നിന്നിരുന്നു.കോവിഡ് റിപ്പോർട്ടു ചെയ്തതിനു ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ വിദേശ യാത്രയാണ് ഇത്. ഇപ്പോൾ വിവിദ സിനിമകളുടെ തിരക്കിലാണ് താരം.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ​ഭീഷ്മപർവ്വമാണ് താരത്തിന്റെ പുതിയ ചിത്രം. കൂടാതെ പുഴു എന്ന ചിത്രത്തിനും കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

'നിങ്ങൾക്കിത് ഹറാം ആയിരിക്കും, എനിക്കിത് ഹലാലാ'; 'കാട്ടാളൻ' ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

തണ്ണിമത്തനൊപ്പം ഇവ കഴിച്ചാൽ 'പണി' കിട്ടും

എറണാകുളത്ത് ചിക്കുൻ​ഗുനിയ വ്യാപിക്കുന്നു, പ്രതിരോധവും ലക്ഷണവും

SCROLL FOR NEXT