മമ്മൂട്ടി മറിയത്തിനൊപ്പം ഇന്‍സ്റ്റഗ്രാം
Entertainment

ഉപ്പൂപ്പാടെ കയ്യും പിടിച്ച് വിവാഹ വേദിയിലേക്ക്; വീണ്ടും വൈറലായി മറിയം-മമ്മൂക്ക വൈബ്

വ്യത്യസ്തമായി ഉപ്പൂപ്പയുടെയും കൊച്ചുമകളുടെയും കൗതുകം നിറഞ്ഞ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മുൻനിര യൂത്തന്മാരെ പോലും മാറ്റി നിർത്തിയാണ് പുതിയ ഫാഷൻ ട്രെൻഡുകൾക്ക് മമ്മൂട്ടി തുടക്കമിടുന്നത്. അഭിനയം മാത്രമല്ല ഫാഷൻ ട്രെൻഡുകളുടെ കാര്യത്തിലും പുലിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വളരെ വേ​ഗത്തിൽ സോഷ്യൽമീഡിയ ഏറ്റെടുക്കാറുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഉപ്പൂപ്പയുടെയും കൊച്ചുമകളുടെയും കൗതുകം നിറഞ്ഞ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പഴയ അയൽവാസിയും അടുത്ത സുഹൃത്തുമായ കുഞ്ചന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേധമായാണ് മമ്മൂട്ടി എത്തിയത്. അതിനിടെ മമ്മൂട്ടിയുടെ കൈപിടിച്ച് വേദിയിലേക്ക് നടന്നു വന്ന കൊച്ചുമകൾ മറിയത്തിന്റെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം ചടങ്ങിലുടനീളം പങ്കെടുത്തു. കോവിഡ് കാലത്ത് കൊച്ചുമകളുടെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദുൽഖറാണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. മറിയവും വാപ്പച്ചിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിമുഖങ്ങളിൽ ദുൽഖറും പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21