Mammootty ഇൻസ്റ്റ​ഗ്രാം
Entertainment

'വാട്ട് നെക്സ്റ്റ്...?' പിറന്നാളിന് മുൻപേ സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂക്ക; പുത്തൻ ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആന്റോ ജോസഫ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സ്റ്റൈലിഷ് ലുക്കിലൂടെ യുവാക്കളെ പോലും പിന്നിലാക്കാറുണ്ട് നടൻ മമ്മൂട്ടി. ഇപ്പോഴിതാ പതിവു പോലെ വീണ്ടും സോഷ്യൽ മീഡിയ കത്തിക്കാൻ മമ്മൂട്ടിയുടെ ചിത്രം വന്നിരിക്കുകയാണ്. നിർമാതാവ് ആന്റോ ജോസഫ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആന്റോ ജോസഫ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'വാട്ട് നെക്സ്റ്റ്...?' എന്നാണ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രത്തിനൊപ്പം ആന്റോ ജോസഫ് കുറിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ 75-ാം പിറന്നാൾ. അതിന് തൊട്ടുമുൻപേയാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

ഓറഞ്ച് നിറത്തിലെ ഷർട്ടും ഷൂസും ധരിച്ചാണ് മമ്മൂട്ടിയെ കാണാനാവുക. സംവിധായകൻ ജി മാർത്താണ്ഡൻ ഉൾപ്പെടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് ഈ ജന്മദിനത്തിൽ മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്നത്.

രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന തമിഴ്ചിത്രം, നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണവ. ഇതിൽ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും തിങ്കളാഴ്ച പുലർച്ചെ 12.01-ന് പുറത്തിറങ്ങും. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

Happy birthday Mammookka: Actor Mammootty latest photo goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

ക്യാപ്റ്റൻസിയിൽ റെക്കോർഡ്; ഹർമൻപ്രീത് കൗർ, ചരിത്രത്തിലെ ഒരേയൊരു താരം!

ബ്രേക്ക്ഫാസ്റ്റിന് മുൻപ് കാപ്പി, ​ഗുണമോ ദോഷമോ?

ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു