'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

അവരുടെ വളർച്ച ഭയങ്കര അടിപൊളിയാണ്.
Naslen, Mathew, Mamitha
Naslen, Mathew, Mamithaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്‍ലിനും മാത്യു തോമസുമൊക്കെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിര തന്നെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.

ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളുടെ വളർച്ചയെ കുറിച്ച് നടൻ മാത്യു തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "അവരുടെ വളർച്ച ഭയങ്കര അടിപൊളിയാണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുമ്പോഴോ, മെസേജ് അയക്കുമ്പോഴോ ഒക്കെ സന്തോഷമാണ്. അവർ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നു എന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. അത് ഭയങ്കര അടിപൊളിയാണ്.

'ജന നായകനി'ൽ മമിതയെ കാണുമ്പോഴാണെങ്കിലും സൂര്യയ്ക്കൊപ്പം നസ്‌ലിനെ കാണുമ്പോഴാണെങ്കിലും നമുക്കൊരു ആകാംക്ഷ കൂടുതലായിരിക്കും". - മീഡിയ വണ്ണിനോട് മാത്യു തോമസ് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ആണ് മാത്യു തോമസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പാർവതി തിരുവോത്ത്, വിജയ രാ​ഘവൻ, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Naslen, Mathew, Mamitha
'ഒറ്റക്ക് തോണി തുഴഞ്ഞ്, വലയെറിഞ്ഞ് മീൻ പിടിച്ച് കറി വച്ച് കഴിക്കുന്ന അവസ്ഥയിലേക്ക് മാത്യു എത്തി'; 'കുമ്പളങ്ങി' ഓർമകളുമായി ഉണ്ണിമായ
Naslen, Mathew, Mamitha
മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും
Naslen, Mathew, Mamitha
വിസ്മയയുടെയും ആശിഷിന്റെയും 'തുടക്കം' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Summary

Mathew Thomas talks about his friendship with Naslen and Mamitha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mathew Thomas, Unnimaya Prasad
 Joy Mathew
joy mathew
Student protest, Mathew Thomas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com