മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക്, മമ്മൂട്ടിയും മ്യൂസിക് ജിയോയും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണ്'; മ്യൂസിക് ജിയോയോട് സംശയം ചോദിച്ച് മമ്മൂട്ടി; വി‍ഡിയോ

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

പുത്തൻ സാങ്കേതിക വിദ്യയോട് മമ്മൂട്ടിക്കുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കുട്ടിയിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ പഠിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ ആണ്. 

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ജിയോ ബേബിയുടെ മകനായ മ്യൂസിക്കാണ് മമ്മൂട്ടിയെ പഠിപ്പിക്കുന്നത്. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് ശ്രദ്ധിച്ച് കേട്ടിരിക്കുകയാണ് മമ്മൂട്ടി. ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയെന്നാണ് താരം ചോദിക്കുന്നത്. 

 മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് മ്യൂസിക് ജിയോ(ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ). കാതലിൽ സ്കൂൾ ഇല്ലാത്തപ്പോഴുള്ള പാർട്ട് ടൈം അസിസ്റ്റന്റ് ഡയറക്ടർ ആണ്..ജിയോ ചേട്ടന്റെ മൊബൈലിൽ 'മ്യൂസി'വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്..- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. 

ജ്യോതികയാണ് കാതലില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'

കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

കലാച്ചി നോവല്‍: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ