വണ്‍ ട്രെയിലറില്‍ നിന്ന് 
Entertainment

'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാലേ ഇതിനപ്പുറവും നടക്കും'; രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടി ചിത്രം; ട്രെയിലര്‍

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്. കേരള രാഷ്ട്രീയമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. 
 
'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും' എന്ന ഡയലോഗിലാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ശക്തമായ ഡയലോഗുകളും രണ്ട് മിനിറ്റ് വരുന്ന ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ട്രെയിലര്‍.

മുരളി ഗോപിയും ചിത്രത്തില്‍ സുപ്രധാന റോളില്‍ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഇവരെ കൂടാതെ ജോജു ജോര്‍ജു, നിമിഷ സജയന്‍, സലിംകുമാര്‍, ജഗതീഷ്. മാത്യു തോമസ്, ഇഷാനി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. നിര്‍മാണം ആര്‍ ശ്രീലക്ഷ്മി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത