ടർബോയിൽ മമ്മൂട്ടി 
Entertainment

തിയറ്റർ പിടിക്കാൻ മമ്മൂട്ടിയുടെ ടർബോ ജോസ്; റിലീസ് പ്രഖ്യാപിച്ചു

മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ടർബോയുടെ റിലീസ് തിയതി പുറത്ത്. മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ജൂൺ 13ന് റിലീസ് ചെയ്യും. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്.

ടർബോയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. മമ്മൂട്ടി കമ്പനിയുടെ മുൻ‌ചിത്രങ്ങളെല്ലാം മികച്ചതായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ചുള്ളത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. ചിത്രത്തിലെ ആക്‌ഷൻ കൊറിയോ​ഗ്രാഫി വിയറ്റ്നാം ഫൈറ്റേർസാണ്. ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT