ബസൂക്ക പോസ്റ്റർ, മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

തോക്കിൻ മുനയിൽ മമ്മൂട്ടി, പുതിയ ചിത്രം പ്രഖ്യാപിച്ചു; ബസൂക്ക പോസ്റ്റർ

ഗൗതം വസുദേവ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ് സൂപ്പർതാരം മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലാണ് താരം ഇനി എത്തുക. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. 

ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. തോക്കിൻ മുനയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ഗൗതം വസുദേവ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻറെ മകനാണ് ഡീനൊ ഡെന്നിസ്.

തിയറ്റർ ഓഫ് ഡ്രീംസിൻറെയും സരിഗമയുടെയും ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ്, ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ, സഹനിർമ്മാണം സഹിൽ ശർമ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുരാജ് കുമാർ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT