mammootty ഫയല്‍
Entertainment

അഭിനയത്തില്‍ നിന്നും പുറത്താകുമെന്ന പേടി; സംവിധാനം ചെയ്യാന്‍ പ്ലാനിട്ട മമ്മൂട്ടി; അഡ്വാന്‍സും വാങ്ങി!

എംടിയോട് പറഞ്ഞാല്‍ അദ്ദേഹം എഴുതിത്തരും. പക്ഷെ വിജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ എംടിയ്ക്ക് പോകും

സമകാലിക മലയാളം ഡെസ്ക്

തുടര്‍ പരാജയങ്ങല്‍ മമ്മൂട്ടിയുടെ കരിയറിനെ തന്നെ പ്രതിസന്ധിയിലാക്കിയൊരു കാലമുണ്ട്. മമ്മൂട്ടി എന്ന നടന്‍ തീര്‍ന്നുവെന്ന് പലരും പരസ്യമായി തന്നെ പറഞ്ഞിരുന്ന കാലം. പിന്നീട് ന്യൂഡല്‍ഹിയെന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി നഷ്ടപ്രതാപം തിരികെ പിടിക്കുന്നത്. ഈ കാലത്ത് അദ്ദേഹം അഭിനയം നിര്‍ത്തി സംവിധാനത്തിലേക്ക് തിരിയാന്‍ വരെ ആലോചിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനിവാസന്‍ ആ കഥ പങ്കുവച്ചിരുന്നു. അഭിനയത്തില്‍ നിന്നും പുറത്തായാലും സംവിധാനത്തിലൂടെ പിടിച്ചു നില്‍ക്കാനായിരുന്നു മമ്മൂട്ടിയുടെ പ്ലാന്‍. സംവിധാനം ചെയ്യാന്‍ മമ്മൂട്ടി അഡ്വാന്‍സ് വാങ്ങുകയും തിരക്കഥയെഴുതി തുടങ്ങിയിരുന്നുവെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത്. ആ വാക്കുകളിലേക്ക്:

അഭിനയത്തില്‍ നിന്നും താന്‍ പുറത്താകുമോ എന്നൊരു സംശയം മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നതായി എനിക്ക് സംശയമുണ്ട്. കാരണം ആ സമയത്ത് തൃശ്ശൂരില്‍ നിന്നുമുള്ള വര്‍ഗീസ് എന്നൊരാളില്‍ നിന്നും അദ്ദേഹം സിനിമ സംവിധാനം ചെയ്യാനുള്ള അഡ്വാന്‍സ് വാങ്ങിയിരുന്നു. അഭിനയത്തില്‍ നിന്നും വെളിയിലായാലും സംവിധാനത്തിലൂടെ പിടിച്ചു നില്‍ക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്ന് തോന്നുന്നു.

തിരക്കഥയെഴുതുന്നത് നടന്‍ വികെ ശ്രീരാമാനാണ്. അങ്ങനെ ശ്രീരാമന്‍ ചര്‍ച്ചകള്‍ക്കായി മമ്മൂട്ടിയെ കാണാന്‍ മദിരാശിയിലേക്ക് പോകുന്നു, ശ്രീരാമനെ കാണാന്‍ മമ്മൂട്ടി മദിരാശിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുന്നു. തൃശ്ശൂരില്‍ നിന്നും മമ്മൂട്ടിയും ശ്രീരാമനും കൂടി നിലമ്പൂരിലേക്ക് പോകുന്നു. മാസങ്ങളോളം ഇങ്ങനെയുള്ള പരിപാടികളാണ്. നിലമ്പൂരിലെ ആദിവാസികളെപ്പറ്റിയുള്ള കഥയാണ് മമ്മൂട്ടി ചെയ്യാന്‍ പോകുന്ന സിനിമയെന്ന് ഞാന്‍ അക്കാലത്ത് കേട്ടിരുന്നു.

മാസങ്ങള്‍ക്ക് ശേഷം നാല്‍ക്കവലയുടെ ചിത്രീകരണത്തിനിടെ ഞാനും മമ്മൂട്ടിയും കണ്ടു. ഒരു ദിവസം നിനക്ക് ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥയെഴുതാന്‍ പറ്റുമോ എന്ന് മമ്മൂട്ടി ചോദിച്ചു. ഞാനപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ്. 'എന്താ കാര്യം എന്ന് വച്ചാല്‍, എംടിയോട് പറഞ്ഞാല്‍ അദ്ദേഹം എഴുതിത്തരും. പക്ഷെ ആ സിനിമ വിജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ എംടിയ്ക്ക് പോകും. നീയാകുമ്പോള്‍ ആ പ്രശ്‌നം ഇല്ലല്ലോ' എന്നും മമ്മൂട്ടി പറഞ്ഞു.

ഞാന്‍ എഴുതിയിട്ട് ക്രെഡിറ്റ് മുഴുവന്‍ നിങ്ങള്‍ എടുക്കുകയാണെങ്കില്‍ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതാന്‍ എന്നെക്കിട്ടില്ലെന്ന് ഞാനും പറഞ്ഞു. ഞാന്‍ അതൊരു സൗകര്യമാക്കിയെടുത്തു. മമ്മൂട്ടി പിന്നെ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു. മമ്മൂട്ടി ഭയങ്കര തിരക്കായി. ന്യൂഡല്‍ഹിയെന്ന സിനിമയിലെക്കെ വന്നു. അഭിനയത്തില്‍ പൂര്‍വ്വാധികം ശക്തമായി തിരികെ വന്നു. എങ്കിലും സംവിധായകന്‍ ആകാനുള്ള മനസ് കുറേക്കാലം മമ്മൂട്ടിയിലുണ്ടായിരുന്നുവെന്ന് തോന്നുന്നു.

ഒരിക്കല്‍ മദിരാശിയിലൂടെ ഞങ്ങള്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം എന്ന് മമ്മൂട്ടി ചോദിച്ചു. സംവിധാനം ചെയ്യുന്നതിന് മുമ്പ് തന്നെ അഭിപ്രായം പറയണോ ആ സിനിമ കണ്ടിട്ടു പോരെ എന്ന് ഞാന്‍ ചോദിച്ചു. ആദ്യം മുതല്‍ അവസാനം വരെ സിനിമ തന്റെ മനസിലുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. കഥ ശരിയായോ എന്ന് ചോദിച്ചപ്പോള്‍ കഥയൊന്നും ശരിയായിട്ടില്ലെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ മനസില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Mammootty once planned to direct a movie. Even asked Sreenivasan to write the script.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

മുഖത്ത് സ്ക്രീൻ തൊടുന്ന ഭാഗത്ത് കുരു, കോടിക്കണക്കിന് അണുക്കളുടെ ഹബ്, സ്മാർട്ട് ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വയനാടിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് എവിടെപ്പോയി, സതീശന്റെ വാദം പച്ചക്കള്ളം'

ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ഒമർ ലുലു; 'നിങ്ങളുടെ റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ്, വെറുപ്പിക്കരുതെന്ന്' കമന്റുകൾ

ബിഎസ്‌സി ബിരുദധാരികൾക്ക് ഐസിഎആറിൽ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

SCROLL FOR NEXT