Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ മേശ വലിച്ചവനെ ഇങ്ങ് വിളിച്ചേ'; 'പേട്രിയറ്റ്' പാട്ട് റിക്കോർഡിങ്ങിനിടെ ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കി മമ്മൂട്ടി, നോട്ടം ചർച്ചയാക്കി ആരാധകർ

താരത്തിന്റെ പ്രൊഫഷണലിസമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പേട്രിയറ്റിലെ ​ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ശബ്ദത്തിന്റെ അകമ്പടിയിൽ ഒരുക്കിയ ‘മനുഷ്യൻ’ എന്ന ഗാനം നിമിഷ നേരംകൊണ്ടാണ് തരം​ഗമായി മാറിയത്. ഗാനത്തിന് പിന്നാലെ സുഷിൻ പങ്കുവച്ച ബിടിഎസ് വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പാട്ടിൽ മമ്മൂട്ടിയുടെ ശബ്ദമാണ് ശ്രദ്ധേയമായതെങ്കിൽ ബിടിഎസ് വിഡിയോയിൽ ശ്രദ്ധേയമാകുന്നത് ഒരു നോട്ടമാണ്! പാട്ടിന് വേണ്ടി മമ്മൂട്ടി ഡബ്ബ് ചെയ്യുന്നതിനിടെ ആരോ മേശ വലിക്കുന്ന ശബ്ദം ഡബ്ബിങ് തടസ്സപ്പെടുത്തുന്നു. തുടർന്ന് താരം തിരിഞ്ഞു നോക്കുന്ന ദൃശ്യമാണ് ആരാധകർ ചർച്ചയാക്കുന്നത്. മമ്മൂട്ടിയുടെ ആ നോട്ടം പല ആരാധകരും കമന്റായി ചൂണ്ടിക്കാട്ടുന്നുണ്ട്.

താരത്തിന്റെ പ്രൊഫഷണലിസമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. തികച്ചും ഏകാഗ്രതയോടെ, അർപ്പണബോധത്തോടെ ജോലി ചെയ്യുന്നതിനിടയിൽ ശ്രദ്ധ തിരിക്കുന്ന ചെറിയ കാര്യം പോലും അസ്വസ്ഥത ഉണ്ടാക്കുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയുടെ ശബ്ദ നിയന്ത്രണവും ആരാധകരിൽ ആവേശം ഉയർത്തിയിട്ടുണ്ട്.

‘മനുഷ്യൻ’ പാട്ട് റെക്കോർ‍‍ഡ് ചെയ്യുന്നതിനിടെയുള്ള മറ്റ് പല രസകരമായ നിമിഷങ്ങളും സുഷിൻ പങ്കുവച്ച വിഡിയോയിൽ കാണാം. ഡബ്ബിങ് കഴിഞ്ഞ് സുഷിൻ ‘സെറ്റ് ആണ്’ എന്ന് പറയുമ്പോൾ തെറ്റ് ആണെന്നോ സെറ്റ് ആണെന്നോ’ എന്ന് മമ്മൂട്ടി തമാശരൂപേണ ചോദിക്കുന്നതും കേൾക്കാം. പാട്ടിനൊപ്പം തന്നെ ബിടിഎസ് വിഡിയോയും ആരാധകർക്കിടയിൽ വൈറലാവുകയാണ്.

സുഷിൻ ശ്യാം സംഗീതമൊരുക്കിയ ‘മനുഷ്യൻ’ എന്ന പാട്ടിന് വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘പേട്രിയറ്റി’ലെ ‘കാറ്റുതൊട്ടപ്പോൾ’ എന്ന ആദ്യ ഗാനവും ആസ്വാദകർ ഏറ്റെടുത്തിരുന്നു. ‘മനുഷ്യൻ’ റിലീസ് ചെയ്തതോടെ ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയാവുകയാണ്.

മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ആക്ഷൻ ചിത്രമാണ് ‘പേട്രിയറ്റ്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മേയ് 1ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actor Mammootty Patriot movie song recording video bts goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍- വിഡിയോ

മെയ് 15ന് എസ്എസ്എല്‍സി, മെയ് 22ന് ഹയര്‍ സെക്കണ്ടറി; ഫല പ്രഖ്യാപന തീയതികള്‍ പ്രഖ്യാപിച്ചു

'പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ വരു'... ആരാധകന്റെ ചോദ്യത്തിന് ഒറ്റ വാക്കില്‍ വാര്‍ണറുടെ മറുപടി

ദിവസവും ഓട്സ് കഴിക്കാമോ?

SCROLL FOR NEXT