നിര്‍മാതാവ് ജോര്‍ജ് പങ്കുവച്ച മമ്മൂട്ടിയുടെ പുതിയ ഫോട്ടോ Mammootty
Entertainment

'ഹീ ഈസ് ബാക്ക്....' തരംഗമായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

ക്യാമറയുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് ജോര്‍ജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ പുതിയ ചിത്രം. നിര്‍മാതാവ് ജോര്‍ജ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്യാമറയുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് ജോര്‍ജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ചില ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പൊതു വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്. കിരീടത്തിന്റെ ചിഹ്നത്തിനൊപ്പം സര്‍വജ്ഞന്‍ എന്ന വിശേഷണത്തോടെയാണ് ജോര്‍ജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വിദൂരതയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് താഴെ ഇതിനോടകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുത്ത്. ഹീ ഈസ് ബാക്ക്, രാജാവ് തിരിച്ചെത്തി തുടങ്ങിയ കമന്റുകളാണ് കൂടുതലും.

മമ്മൂട്ടി - വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിനൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രവും അണിയറയില്‍ പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT