Entertainment

കറുപ്പില്‍ തിളങ്ങി മമ്മൂട്ടി, ഭ്രമയുഗം ട്രെയിലര്‍ ലോഞ്ചിന്റെ ചിത്രങ്ങള്‍ വൈറല്‍

'ശൂന്യമായ മനസ്സോടുകൂടി വേണം ഈ സിനിമ കാണാന്‍ '

Author : സമകാലിക മലയാളം ഡെസ്ക്

ഇന്നലെ അബുദബിയില്‍ നടന്ന 'ഭ്രമയുഗം' ട്രെയിലര്‍ ലോഞ്ച് പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ മമ്മൂട്ടി. നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വന്‍ ജനാവലിയായിരുന്നു അബുദബി അല്‍ വഹ്ദ മാളില്‍ എത്തിച്ചേര്‍ന്നത്.

സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സില്‍ വിചാരിക്കരുത്. ശൂന്യമായ മനസ്സോടുകൂടി വേണം ഈ സിനിമ കാണാന്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ട്രെയ്ലര്‍ ലോഞ്ചിനായി മമ്മൂട്ടി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'മലയാളത്തിന്റെ സുല്‍ത്താന്‍', 'ഇക്ക പൊളിച്ചു', 'വന്നത് അറിഞ്ഞില്ലലോ', എന്നിങ്ങനെ നീളുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി വേദിയിലേക്ക് എത്തിയതോടെ ആരാധകര്‍ ആവേശഭരിതരായി.

22ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു