ബസൂക്ക  ഫെയ്സ്ബുക്ക്
Entertainment

'ദ് ​ഗെയിം ഈസ് ഓൺ'! പ്രണയ ദിനം കളറാക്കാൻ മമ്മൂക്കയെത്തും; ബസൂക്ക റിലീസ് തീയതി

'ദ് ​ഗെയിം ഈസ് ഓൺ' - എന്ന ക്യാപ്ഷനോടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടേതായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുമ്പോഴും റിലീസ് എന്നാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 'ദ് ​ഗെയിം ഈസ് ഓൺ' - എന്ന ക്യാപ്ഷനോടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'