വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കുറക്കേണ്ടവരുടെ എണ്ണം കൂടും, മാസായി മമ്മൂട്ടി; ഭീഷ്മ പർവം ട്രെയിലർ; റിലീസ് പ്രഖ്യാപിച്ചു

മാസ് ഡയലോ​ഗുകളും സീനുകളുംകൊണ്ട് നിറഞ്ഞ ട്രെയിലർ അവസാനിക്കുന്നത് അന്തരിച്ച താരങ്ങളായ കെപിഎസി ലളിതയിലും നെടുമുടി വേണുവിലുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രേമികളുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ഭീഷ്മ പർവം ട്രെയിലർ പുറത്ത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മൈക്കിളിന്റെ മാസ് ഡയലോ​ഗുകൾക്കൊപ്പമാണ് ട്രെയിലർ. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. മാർച്ച് 3 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

യൂട്യൂബിൽ ട്രെൻഡിങ്

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. മാസ് ഡയലോ​ഗുകളും സീനുകളുംകൊണ്ട് നിറഞ്ഞ ട്രെയിലർ അവസാനിക്കുന്നത് അന്തരിച്ച താരങ്ങളായ കെപിഎസി ലളിതയിലും നെടുമുടി വേണുവിലുമാണ്. യൂട്യൂബിലെ ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. ഇതിനോടകം പത്ത് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. 

ദിലീഷ് പോത്തന്‍, നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ഹരീഷ് ഉത്തമന്‍, ലെന, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി