Mammootty ഫെയ്സ്ബുക്ക്
Entertainment

'എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ്'; നന്ദി പറഞ്ഞ് മമ്മൂട്ടി

നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജന്മദിനാശംസകൾ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂക്ക നന്ദി അറിയിച്ചത്. ആരാധകരുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു.

"നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി".- മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു തിങ്കളാഴ്ച. സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖരും ആരാധകരും മമ്മൂട്ടിക്ക് ആശംസ അറിയിച്ചു. 'മേള', 'പദയാത്ര', 'ഓം' തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ലൈൻ അപ്പിലുള്ളത്. മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'.

ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.

Mammootty thank you note for his fans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഇഡിയുടെ കത്തില്‍ അന്വേഷണം വിജിലന്‍സിന് കൈമാറും; നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം

ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം ‘വരവ്’ ഒടിടിയിലേക്ക്; എവിടെ കാണാം

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപ