Mammootty ഫെയ്സ്ബുക്ക്
Entertainment

'ദി കിങ് ഈസ് ബാക്ക്'; പാട്രിയറ്റിന് ശേഷം മമ്മൂട്ടി എത്തുക ഈ സെറ്റുകളിലേക്ക്; വില്ലത്തരവും കോമഡിയുമെല്ലാം കാത്തിരിക്കുന്നു

നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടി കാമറയ്ക്ക് മുന്നിലേക്ക് തിരികെ വരികയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. മമ്മൂട്ടി രോഗമുക്തനായി എന്ന വാര്‍ത്ത പുറത്ത് വന്നതോടെ താരത്തിന്റെ ഓണ്‍ സ്‌ക്രീന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടുകൊണ്ട് മെഗാസ്റ്റാര്‍ തിരികെ വരികയാണ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലൂടെയായിരിക്കും മമ്മൂട്ടി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുക. നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണിത്. നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത് ഹൈദരാബാദിലാണ്. മമ്മൂട്ടിയുടെ സൗകര്യം പരിഗണിച്ചാണ് ഹൈദരാബാദില്‍ സെറ്റിട്ടത്. താരം ചികിത്സയുടെ ഭാഗമായി കഴിഞ്ഞ കുറേ മാസങ്ങളായി ചെന്നൈയിലാണുള്ളത്. മമ്മൂട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ മലയാള സിനിമയും ആവേശത്തിലാണ്. താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്.

മഹേഷ് നാരായണന്‍ ചിത്രം തീര്‍ത്ത ശേഷം മമ്മൂട്ടിയെത്തുക നിതീഷ് സഹദേവ് ചിത്രത്തിന്റെ ലൊക്കേഷനിലായിരിക്കും. ഫാലിമി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് നിതീഷ് സഹദേവ്. മമ്മൂട്ടിയെ വച്ചും നിതീഷ് ഒരുക്കുന്നതൊരു കോമഡി ചിത്രമാണെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തില്‍ വേറിട്ട സംസാരശൈലിയിലായിരിക്കും മമ്മൂട്ടിയുടെ സംഭാഷണങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ച സിനിമയാണിത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.

അതേസമയം മമ്മൂട്ടിയുടേതായി ആദ്യം ബോക്‌സ് ഓഫീസിലെത്തുക കളങ്കാവല്‍ ആയിരിക്കും. മമ്മൂട്ടി വില്ലന്‍ വേഷത്തിലായിരിക്കും ഈ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിനായകനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ സൈനേഡ് മോഹന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയുടെ ഡബ്ബിങ് ജോലികള്‍ മമ്മൂട്ടിയ്ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ടൈന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം.

അതേസമയം പാട്രിയറ്റിന്റെ 70 ശതമാനം രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്‍ താരനിര ഒരുമിക്കുന്ന സിനിമയുടെ ടീസര്‍ ഒക്ടോബര്‍ ആദ്യം തന്നെ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രീകരണം നിന്നു പോയ സിനിമ പിന്നീട് പുനരാരംഭിക്കുകയായിരുന്നു. മോഹന്‍ലാലിനും 20 ദിവസത്തെ ചിത്രീകരണം ബാക്കിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Mammootty will join Nitheesh Sahadevan movie after Patriot. He has to finish the dubbing of Kalankaval too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT