ചിത്രം: ഫേസ്ബുക്ക് 
Entertainment

രജനീകാന്തിന് 71ാം പിറന്നാൾ, പ്രിയ സുഹൃത്തിന് ആശംസയുമായി മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ പിറന്നാൾ ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം രജനീകാന്തിന്റെ 71ാം ജന്മദിനമാണ് ഇന്ന്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് സ്റ്റൈൽ മന്നന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.  നടൻ മമ്മൂട്ടിയുടെ പിറന്നാൾ ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ദളപതി ഷൂട്ടിങ്ങിനിടെ പകർത്തിയ മനോഹര ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

സൗഹൃദ ചിത്രം

"സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക" എന്നാണ് മമ്മൂട്ടി കുറിച്ചത്. സിനിമയിലെ കോസ്റ്റ്യൂം അണിഞ്ഞ് കൈകളിൽ പിടിച്ച് ചേർന്നു നിൽക്കുന്ന രജനീകാന്തിനേയും മമ്മൂട്ടിയേയുമാണ് ഫോട്ടോയിൽ കാണുന്നത്. സൂര്യയുടേയും ദേവരാജിന്റേയും സൗഹൃദമാണ് ചിത്രം പറയുന്നത്. സൂര്യയായി രജനീകാന്തും ദേവരാജായി മമ്മൂട്ടിയുമാണ് അഭിനയിച്ചത്.  നിരവധി ആരാധകരാണ് രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റിന് താഴെ എത്തുന്നത്. 

ആശംസയുമായി സിനിമാലോകം

അതേസമയം നിരവധി താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ രജനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT