സഹായം ഹൈബി ഈഡന് കൈമാറുന്ന മമ്മൂട്ടി, രമേഷ് പിഷാരടി സമീപം/ ഫേയ്സ്ബുക്ക് 
Entertainment

കോവിഡ് രോ​ഗികൾക്ക് സഹായവുമായി മമ്മൂട്ടി, ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ

മരുന്ന് വിതരണത്തിനാണ് താരം പിന്തുണയുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എറണാകുളം ജില്ലയിലെ കോവിഡ് രോ​ഗികൾക്ക് സഹായവുമായി നടൻ മമ്മൂട്ടി. 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിനാണ് താരം പിന്തുണയുമായി എത്തിയത്. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. എറണാകുളം എംപി ഹൈബി ആഡനാണ് അദ്ദേഹം സഹായം കൈമാറിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടി സഹായം നൽകുന്നതിന്റെ ചിത്രത്തിനൊപ്പമാണ് ഹൈബിയുടെ കുറിപ്പ്.

ഹൈബി ഈഡന്റെ കുറിപ്പ്

എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT