ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാവാന്‍ പ്രേരിപ്പിക്കുന്നത്; ജോണി ആന്റണി

മമ്മൂട്ടിയെ നായകനാക്കിയുള്ള തോപ്പിൽ ജോപ്പനായിരുന്നു ജോണി ആന്റണി സംവിധാനം ചെയ്ത അവസാന ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ജോണി ആന്റണി ഇപ്പോൾ മലയാളികളുടെ മനസു കവരുന്നത് അഭിനേതാവ് എന്ന നിലയിലാണ്. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ഹോമിൽ സൂര്യൻ എന്ന ശക്തമായ കഥാപാത്രമായാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഈ കഥാപാത്രം ആരാധകരുടെ മനസു കവർന്നതോടെ അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് ജോണി ആന്റണി. ഉടൻ സംവിധാനത്തിലേക്ക് മടങ്ങിവരില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

മമ്മൂട്ടിയെ നായകനാക്കിയുള്ള തോപ്പിൽ ജോപ്പനായിരുന്നു ജോണി ആന്റണി സംവിധാനം ചെയ്ത അവസാന ചിത്രം. അഞ്ചു വർഷം മുൻപായിരുന്നു ഇത്. ബിജു മേനോനും ഷെയ്ന്‍ നിഗവും നായകന്മാരാവുന്ന സിനിമ പ്ലാന്‍ ചെയ്‍തപ്പോഴാണ് ഷെയ്‍നിന്‍റെ വിലക്കും മറ്റും വന്നത്. മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാവാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. 

അടുത്ത ഒരു വര്‍ഷത്തേക്ക് സംവിധാനത്തിലേക്ക് മടങ്ങില്ല. അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാവണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര്‍ ഇഷ്‍ടംപോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുള്ള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ്. ജോണി ആന്റണി  മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കിയാണ് ജോണി ആന്റണി ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം