മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

ഹിറ്റായി മമ്മൂട്ടിയുടെ ബോസ് മാസ്ക്, ആള് ചെറിയ പുള്ളിയല്ല, വിലകേട്ടാൽ ഞെട്ടും

മ്മൂട്ടിയുടെ ചിത്രങ്ങൾ ഹിറ്റായതോടെ മാസ്ക് ഏതാണെന്ന് അന്വേഷിച്ച് ആരാധകരും രം​ഗത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുകളെല്ലാം ആരാധകരുടെ മനം കവർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദി പ്രീസ്റ്റിന്റെ പ്രസ് കോൺഫറൻസിലും ചുള്ളനായാണ് സൂപ്പർതാരം എത്തിയത്. ഇത്തവണ മമ്മൂട്ടിയുടെ കൂളിങ് ​ഗ്ലാസും താടിയും ഷർട്ടുമൊന്നുമല്ല ശ്രദ്ധിക്കപ്പെട്ടത്. താരമായത് മാസ്കാണ്. മാസ് അണിഞ്ഞുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. 

തെങ്ങിന്റെ പ്രിന്റിലുള്ളതാണ് സ്റ്റൈലൻ മാസ്ക്. മമ്മൂട്ടിയുടെ ചിത്രങ്ങൾ ഹിറ്റായതോടെ മാസ്ക് ഏതാണെന്ന് അന്വേഷിച്ച് ആരാധകരും രം​ഗത്തിറങ്ങി. ഹ്യൂഗോ ബോസ് ന്യൂ സീസൺ പ്രിന്റ് മാസ്കായിരുന്നു താരം ധരിച്ചിരുന്നത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇതേ പ്രിന്റുള്ള മാസ്കിന്റെവില എത്രയെന്ന് വെബ്‌സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അഥവാ 1,822.78 രൂപയാണ് വില. 

ദി പ്രീസ്റ്റിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മമ്മൂട്ടിയും മഞ്ജു വാര്യരും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് പ്രസ് കോൺഫറൻസ് നടത്തിയത്. സെക്കൻഡ് ഷോ അനുവദിച്ചതോടെ മാർച്ച് 11നാണ് സിനിമ റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. നവാ​ഗതനായ ജോഫിൻ ചോക്കോയാണ് സംവിധാനം നിർവഹിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT