വൺ പോസ്റ്റർ 
Entertainment

'26ന് കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും'; പ്രഖ്യാപിച്ച് മമ്മൂട്ടി

മമ്മൂട്ടി തന്നെയാണ് പ്രഖ്യാപനം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രം വണ്ണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു മാര്‍ച്ച് 26നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 26 മുതല്‍ കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്. 

ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.  സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെ പേര് 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ്. ബോബിസഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോബിസഞ്ജയ്!യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം