ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഇന്നെന്റെ മകൾക്കു അറിയില്ല അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്, നാളെ അഭിമാനത്തോടെ കാണും'; വിഡിയോ

മമ്മൂട്ടിയുടെ അടുത്തു നിന്നു മാറാതെ നിൽക്കുന്ന ഇവയെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയ താരങ്ങൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. എന്നാൽ മുന്നിൽ നിൽക്കുന്നത് സൂപ്പർതാരമാണെന്ന് അറിയാതെ മമ്മൂട്ടിയുടെ കൂടെക്കൂടിയ ഒരു കുഞ്ഞിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം കാതലിന്റെ ലൊക്കേഷനിൽ അമ്മ സിൻസി അനിലിനൊപ്പമാണ് കുഞ്ഞ് ഇവ എത്തിയത്. 

മമ്മൂട്ടിയുടെ അടുത്തു നിന്നു മാറാതെ നിൽക്കുന്ന ഇവയെയാണ് വിഡിയോയിൽ കാണുന്നത്. ചേർന്നു നിന്നും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞും ഇവ സൂപ്പർതാരത്തിനോടൊപ്പം കൂടി. സോഷ്യൽ മീഡിയയിലൂടെ സിൻസി അനിലാണ് മമ്മൂട്ടിക്കൊപ്പമുള്ള മകളുടെ വിഡിയോ പങ്കുവച്ചത്. അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും ഇന്ന് തന്റെ മകൾക്ക് അറിയില്ല എന്നാണ് സിൻസി കുറിക്കുന്നത്. ഇവയ്ക്കും ലൊക്കേഷനിലെത്തിയ മറ്റു കുട്ടികൾക്കും മമ്മൂട്ടി മിഠായി കൊടുക്കുന്നതും വിഡിയോയിലുണ്ട്. 

സിൻസി അനിലിന്റെ കുറിപ്പ്

ഇന്നെന്റെ മകൾക്കു അറിയില്ല... അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും...
നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ  ഒരു നിധി പോലെ സൂക്ഷിക്കും...
ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി..

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT