മനോജ് കെ ജയനും ദുൽഖറും സല്യൂട്ട് ലൊക്കേഷനിൽ/ ഫേയ്സ്ബുക്ക്, മമ്മൂട്ടി രാജമാണിക്യത്തിൽ 
Entertainment

'2005 ൽ മമ്മൂക്കയുടെ അനിയൻ, ഇന്ന് ദുൽഖറിന്റെ ചേട്ടൻ'; അപൂർവഭാ​ഗ്യമെന്ന് മനോജ് കെ ജയൻ

ദുൽഖർ വളരെ സ്വീറ്റ് പേഴ്സനാണെന്നും മനോജ് കുറിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ടിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പാക്ക് അപ്പായത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മനോജ് കെ ജയനും വേഷമിടുന്നുണ്ട്. ദുൽഖറിനൊപ്പം പൊലീസ് വേഷത്തിലാണ് മനോജ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിന് പിന്നാലെ താരം കുറിച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ 2021ൽ ദുൽഖറിന്റെ ചേട്ടനായി അഭിനയിക്കാൻ സാധിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇത് അപൂർവഭാ​ഗ്യമായി കാണുന്നുവെന്നാണ് താരം പറയുന്നത്. ദുൽഖർ വളരെ സ്വീറ്റ് പേഴ്സനാണെന്നും മനോജ് കുറിക്കുന്നുണ്ട്. കൂടാതെ സംവിധായകനും തിരക്കഥാകൃത്തുക്കുക്കൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി പറയാനും മറന്നില്ല. 

മനോജ് കെ ജയന്റെ കുറിപ്പ് വായിക്കാം

ഒരുപാട്  സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് “Salute “എന്ന എന്റെ പ്രിയപ്പെട്ട സിനിമ pack up ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല ...2021ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് ... ഇതൊരു അപൂർവ്വഭാഗ്യം ദുൽഖർ ..എന്തൊരു Sweet person ആണ് മോനെ നീ...Love you... Dear റോഷൻ  ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് ,പല തവണ ,പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ ...എനിക്കുണ്ടായ സന്തോഷം.,അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും Supportനും നൂറു നന്ദി  my brilliant Director . 
ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി ,കാരണം ,നവ മലയാള സിനിമയിലെ ഏറ്റവും awesome ആയിട്ടുള് ള script writers ആണ് അവർ കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു ,Thank you Dear Bobby and Sanjay 
Big thanks to my Co Actors ...DOP..Aslam❤️wayfarer Films ♥️and all other  Crew members.. ♥️Thank you all...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT