Santhosh K Nayar, Mammootty 
Entertainment

വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്; സന്തോഷ് നായരുടെ വിയോഗത്തില്‍ മമ്മൂട്ടി

ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ സന്തോഷ് കെ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയ വേദനയിലുമാണെന്നാണ് മമ്മൂട്ടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്.

''സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്'' മമ്മൂട്ടി പറയുന്നു.

നേരത്തെ മോഹന്‍ലാലും സുഹൃത്തിനെ അനുസ്മരിച്ചെത്തിയിരുന്നു. ''ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍'' എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

ഇന്ന് രാവിലെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു സന്തോഷ് കെ നായരുടെ അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്.

Mammotty remembers longtime friend Santhosh K Nayar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

വിജയിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍; അനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചു

ടാ​ഗോർ ജയന്തിദിനത്തിൽ സത്യപ്രതിജ്ഞ, മെയ് 9 ന് ബം​ഗാളിൽ ബിജെപി സർക്കാർ; സുവേന്ദു അധികാരി മുഖ്യമന്ത്രി?

BHMCT: ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി നേടണോ? ഹോട്ടൽ മാനേജ്‌മെന്റ് &കാറ്ററിങ് ടെക്‌നോളജി പഠിക്കാം, പ്ലസ് ടു യോഗ്യത, അവസാന തീയതി മെയ് 26

എലികളിൽ നിന്ന് മനുഷ്യരിലേക്ക്, ആഢംബര കപ്പിലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ അണുബാധ, എന്താണ് ഹാന്റാ വൈറസ്?

SCROLL FOR NEXT