'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

ആരാധകന്റെ ചിന്തയെ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍ മീഡിയ
Vijay, Mohanlal
Vijay, Mohanlal
Updated on
1 min read

നടന്‍ വിജയ് സിനിമക്കാഥകളെ വെല്ലുന്ന ട്വിസ്റ്റുമായാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയക്കളത്തിലേക്ക് കടന്നു വരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള കന്നി തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാന്‍ വിജയ് നയിക്കുന്ന ടിവികെയ്ക്ക് സാധിച്ചിട്ടുണ്ട്. 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. ഡിഎംകെയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ് വിജയ്.

Vijay, Mohanlal
'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

തമിഴകത്ത് വിജയ് വിജയക്കൊടി പാറിക്കുമ്പോള്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെ ഒരു ആരാധകന്റെ കമന്റ് വൈറലായി മാറിയിരിക്കുകയാണ്. അബിന്‍ മധു എന്ന ആരാധകന്‍ വിജയ് നേടിയ വിജയത്തെക്കുറിച്ചുള്ള പോസ്റ്റില്‍ പങ്കുവച്ച കമന്റാണ് ചര്‍ച്ചചയായി മാറിയിരിക്കുന്നത്.

Vijay, Mohanlal
'അടുത്ത പടത്തിൽ ഒരു എംഎൽഎയുടെ വേഷം ആരേലും കൊടുക്കണേ'; ട്രോളുകൾക്ക് മറുപടിയുമായി അഞ്ജലി നായർ

''വിജയ് നിന്നപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ലാലേട്ടന്‍ മത്സരിച്ചാല്‍ എന്തായിരിക്കും അവസ്ഥ'' എന്നാണ് ആരാധകന്റെ കമന്റ്. പിന്നാലെ ട്രോളുകളും കമന്റുകളുമൊക്കെയായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആരാധകന്റെ ചിന്തയെ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ലാലേട്ടനെ തെറി കേള്‍പ്പിക്കാന്‍ വേണ്ടിയാണോ ഈ കമന്റെന്നാണ് ചിലര്‍ ചോദിക്കുന്നത്.

''ഓരോന്ന് പറഞ്ഞ് പിരി കേറ്റി ഏട്ടനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി നാണം കെടുത്താന്‍ ഒരുങ്ങുന്നു ഏട്ടന്‍ ഫാന്‍സ്, ഇവിടുള്ളവര്‍ക്ക് രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടായിരിക്കും. താരരാധന മൂത്ത് വോട്ട് ഒലത്താനും മാത്രം ഊളകള്‍ അല്ല കേരളത്തില്‍ ഉള്ളത്, തമിഴ്‌നാട് അല്ലല്ലോ കേരളം, കെട്ടിവച്ച കാശ് പോകും' എന്നിങ്ങനെയാണ് കമന്റുകള്‍.

വിജയ് എന്ന് പറഞ്ഞാല്‍ തമിഴ്‌നാട് മക്കളാണ്. തമിഴ് മക്കള്‍ക്ക് സിനിമാനടന്മാര്‍ എന്ന് പറഞ്ഞാല്‍ അവരുടെ ദൈവങ്ങളാണ്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ജീവിതം പോലും കളയാന്‍ സന്നദ്ധരാണ്. പക്ഷേ കേരളം അങ്ങനെയല്ല. ഒരാളെയും ഒരു ദൈവമായിട്ട് കാണുന്നില്ല. അവര്‍ ഒരു അഭിനയം പ്രതിഭ കലാകാരന്‍ എന്ന നിലയിലാണ് മലയാള സിനിമയിലുള്ള നടന്മാരെ കാണുന്നത് എന്നും ചിലര്‍ പറയുന്നു.

Summary

A comment about Mohanlal enterting politics like Vijay goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Mohiniyattam
Work From Home
Congress leader Cherian Philip's dance during the victory celebration is all over social media.
Trisha
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com