മംമ്ത പെരുമ്പാമ്പുമായി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മംമ്തയുടെ കയ്യിൽ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, കളിപ്പിച്ച് താരം; അമ്പരപ്പിക്കുന്ന വിഡിയോ

മംമ്തയുടെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കുകയാണ് പാമ്പ്. ഇതൊന്നും കാര്യമാക്കാതെ പെരുമ്പാമ്പിനെ കളിപ്പിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

പെരു‌മ്പിനെ കയ്യിൽ പിടിച്ച് താലോലിക്കുന്ന വിഡിയോ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായാണ് താരത്തിന്റെ കയ്യിൽ പെരുമ്പാമ്പ് എത്തിയത്. പെരുമ്പാമ്പിനെ ശരീരത്തേക്ക് ചേർത്തു പിടിച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇത് യഥാർത്ഥ പാമ്പാണോ എന്ന ചോദ്യവുമായി നിരവധി പേർ എത്തിയിരിക്കുന്നു. അതിന് മറുപടിയായാണ് താരം വിഡിയോ പങ്കുവെച്ചത്. 

മംമ്തയുടെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കുകയാണ് പാമ്പ്. ഇതൊന്നും കാര്യമാക്കാതെ പെരുമ്പാമ്പിനെ കളിപ്പിക്കുകയാണ് താരം. മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ...അല്ല പിന്നെ...ഞാൻ ആരാ മോൾ- എന്ന കുറിപ്പിനൊപ്പമാണ് മംമ്ത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് പിന്നാലെ അമ്പരപ്പ് വ്യക്തമാക്കിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

ഒരു മാധ്യമത്തിന്റെ കലണ്ടർ ഫോട്ടോഷൂട്ടിലാണ് മംമ്ത പെരുമ്പാമ്പുമായി പ്രത്യക്ഷപ്പെട്ടത്. വെള്ളത്തിൽ കിടക്കുന്ന മംമ്ത മുഖത്തോട് ചേർത്ത് പെരുമ്പാമ്പിനെ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുണ്ടായത്. അതിന് പിന്നാലെ നിരവധി പേർ സംശവുമായി എത്തിയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യൂവൂ ആണ് മംമ്തയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിറിന്റെ നായികയായാണ് താരം എത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം