അവതാർ 2 സിനിമ 
Entertainment

അവതാര്‍2 കാണുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

സിനിമ കാണുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അവതാര്‍ 2 സിനിമ കാണുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 42കാരനായ ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാളാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെഡ്ഡപുരത്താണ് സംഭവം. സഹോദരനൊപ്പമാണ് ഇയാള്‍ തീയേറ്ററില്‍ എത്തിയത്.

സിനിമ കാണുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വിവാഹിതനായ ലക്ഷ്മി റെഡ്ഡിക്ക് ഒരു മകനും മകളുമുണ്ട്

2010ല്‍ പുറത്തിറങ്ങിയ അവതാര്‍ സിനിമ കാണുന്നതിനിടെ തായ് വാനില്‍ 42കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സിനിമ കാണുന്നതിനുള്ള അമിത ആവേശത്തില്‍ രക്തസമ്മര്‍ദ്ദമുണ്ടായതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

SCROLL FOR NEXT