ഫഹദ് ഫാസിൽ, നസ്രിയ/ ഇൻസ്റ്റ​ഗ്രാം 
Entertainment

എന്നും ഔട്ട് ഓഫ് ഫോക്കസായിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍; ഷാനുവിന് പിറന്നാൾ ആശംസകളുമായി നസ്രിയ

ഫഹദിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയയുടെ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ടതാരം ഫഹദ് ഫാസിൽ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടിയും ഭാര്യയുമായ നസ്രിയ നസീമിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫഹദിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയയുടെ ആശംസ. ചിത്രത്തിൽ ഔട്ട് ഓഫ് ഫോക്കസിലാണ് ഫഹദ്. എപ്പോഴും ഔട്ട് ഓഫ് ഫോക്കസിലിരിക്കാനാൻ ആ​ഗ്രഹിക്കുന്ന ആളാണെന്നമാണ് ഫഹദിനെക്കുറിച്ച് നസ്രിയ പറയുന്നത്. 

എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ആയിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാവട്ടെ ഷാനൂ. ഞാനറിയുന്നതില്‍ ഏറ്റവും കാരുണ്യമുള്ള മനുഷ്യന് പിറന്നാള്‍ ആശംസകള്‍.- നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ, അന്നാ ബെൻ, മഞ്ജിമ മോഹൻ, ശ്രിന്ദ ഉൾപ്പടെയുള്ളവർ അശംസകൾ അറിയിച്ചു. 

കമൽഹാസൻ, ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ നിരവധി താരങ്ങളാണ് ജന്മദിനാശംസ നേർന്നത്. കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് എത്തുന്ന തമിഴ് ചിത്രം 'വിക്ര'ത്തിന്‍റെ അണിയറക്കാര്‍ ഫഹദിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു സ്പെഷല്‍ പോസ്റ്ററും പുറത്തിറക്കി. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂടുതൽ ചിത്രങ്ങൾ ഓൺലൈൻ റിലീസ് ചെയ്തതോടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായിരിക്കുകയാണ് ഫഹദ് ഫാസിൽ. അല്ലു അർജുൻ ചിത്രം പുഷ്പയിൽ വില്ലൻ റോളിലാണ് ഫഹദ് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'