ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇന്ന് ഞങ്ങള്‍ 23ാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു'; ഹൃദയം തകര്‍ന്ന് മന്ദിര ബേദി

23ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രാജ് ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് മന്ദിരയുടെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവ് രൗജ് കൗശാലിന്റെ ഓര്‍മയില്‍ നടി മന്ദിര ബേദി. ഇന്ന് മന്ദിരയുടേയും രൗജ് കൗശാലിന്റേയും വിവാഹവാര്‍ഷികമായിരുന്നു. 23ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രാജ് ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് മന്ദിരയുടെ പോസ്റ്റ്. 

വിവാഹ ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ്

ഇന്ന് ഞങ്ങള്‍ 23ാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു എന്നാണ് മന്ദിര കുറിച്ചത്. വാലന്റൈന്‍സ് ഡേ എന്ന ഹാഷ്ടാഗില്‍ ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജിക്കൊപ്പമാണ് കുറിപ്പ്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം
 
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നാണ് 49ാം വയസില്‍ രാജ് വിടപറഞ്ഞത്. 1999 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2011ലാണ് ഇവര്‍ക്ക് മകന്‍ വീര്‍ ജനിക്കുന്നത്. 2020 ല്‍ ഇരുവരും താര എന്ന മകളെ ദത്തെടുത്തിരുന്നു. സന്തോഷ നിമിഷങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി രാജ് കുന്ദ്ര വിടപറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്