മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

നിഷ്‌കളങ്കരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു
CJP Protest
ജന്തർ മന്തറിലെ പൊലീസ് സന്നാഹം എപി
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാരിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി തീരുമാനം. ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്താന്‍ സിജെപി യുവാക്കളോട് ആഹ്വാനം ചെയ്തു. രാവിലെ 10 ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്താനാണ് സിജെപി നേതാവ് അജിന്‍ക്യ ഷിന്‍ഡെ ആഹ്വാനം നല്‍കിയത്.

CJP Protest
സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

'വോട്ട് ചോര്‍ച്ച', ഭരണകക്ഷിയായ ബിജെപിയുമായുള്ള 'ഒത്തുകളി' എന്നീ ആരോപണങ്ങളുടെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നത് വരെ എല്ലാ ദിവസവും പ്രതിഷേധമാര്‍ച്ച് നടത്താനാണ് തീരുമാനം. 'ഗ്യാനേഷ് കുമാര്‍ രാജിവെക്കാതെ ഞങ്ങള്‍ പിന്മാറില്ല. കഴിഞ്ഞ തവണ നിങ്ങളുടെ അഹങ്കാരം തകര്‍ത്തതുപോലെ ഇത്തവണയും ഞങ്ങള്‍ അത് ചെയ്യും.' അജിന്‍ക്യ ഷിന്‍ഡെ പറഞ്ഞു.

പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതോടെ, ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമെന്ന് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാകാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാഗത്തുനിന്നുണ്ടായ ഈ ഭയം ഞങ്ങള്‍ പോരാട്ടത്തിന്റെ പകുതിയും വിജയിച്ചു എന്നാണ് സൂചിപ്പിക്കുന്നത്.' സിജെപി ദേശീയ സംഘടനാ ചുമതലയുള്ള അജിന്‍ക്യ ഷിന്‍ഡെ പറഞ്ഞു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ അടക്കമുള്ള നേതാക്കള്‍ കസ്റ്റഡിയിലായ സാഹചര്യത്തില്‍ ഷിന്‍ഡെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

നിഷ്‌കളങ്കരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. ദീപ്‌കെയോട് പൊലീസ് തികച്ചും മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ അന്തരിച്ച മുത്തശ്ശിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലും അഭിജിത് ദീപ്‌കെയെ പൊലീസുകാര്‍ അനുവദിച്ചില്ലെന്നും സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ വിശാലമായ ഐക്യം കെട്ടിപ്പടുക്കാന്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SFI) ജനറല്‍ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ ആഹ്വാനം ചെയ്തു. ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വ്യാപിക്കും. എല്ലായിടത്തും സമാധാനപരമായി പ്രതിഷേധിക്കും. പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് എവിടെ തടയപ്പെടുന്നുവോ, ആ പ്രദേശം ഒരു 'ജന്തർ മന്തർ' ആയി മാറും. ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു.

CJP Protest
'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്‌കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍
CJP Protest
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി
Summary

Top leaders in custody, CJP announces Jantar Mantar protest today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com