'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്‌കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍

CJP leaders allege Abhijit Deepke was abducted by police
അജിങ്ക്യ ഷിന്‍ഡെ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന് സിജെപി നേതൃത്വം. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് പാര്‍ട്ടിയുടെ പുതിയ ദേശീയ ഓര്‍ഗനൈസേഷന്‍ ഇന്‍-ചാര്‍ജ അജിങ്ക്യ ഷിന്‍ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് അജിങ്ക്യ ഷിന്‍ഡെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. പ്രതിഷേധക്കാരോട് ജന്തര്‍മന്തറിലേക്ക് വരാന്‍ ഷിന്‍ഡെ ആഹ്വാനം ചെയ്തു. പൊലീസ് തടയുന്നിടത്ത് സമരം ആരംഭിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ചു.

CJP leaders allege Abhijit Deepke was abducted by police
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഭരണഘടന സംരക്ഷിക്കാന്‍ സമരം തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. അഭിജീത് ദീപ്‌കെയെ പൊലീസ് തട്ടിക്കൊണ്ട് പോയി, അഭിജീത് ദീപ്‌കെ, സൗരവ്ദാസ്, അശുതോഷ് റാങ്ക എന്നീ മൂന്നുപേരുടെ കസ്റ്റഡിയെ സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് സിജെപി വക്താക്കള്‍ പറഞ്ഞു. കസ്റ്റഡി സംബന്ധിച്ച് പൊലീസ് ഒരു വിവരവും നല്‍കുന്നില്ല. മൂന്നുപേരും മൂന്ന് വ്യത്യസ്ത രഹസ്യകേന്ദ്രങ്ങളിലാണെന്നും സിജെപി വക്താക്കള്‍ വ്യക്തമാക്കി. അഭിജിത്തിന്റെ അമ്മൂമ്മ മരിച്ചെന്ന വാര്‍ത്ത പോലും അറിയിക്കാനാകുന്നില്ല. എവിടെയാണ് അഭിജിത് ഉള്ളതെന്ന് അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍നിന്ന് രാവിലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് അഭിജീത്ത് ദീപ്‌കെയെ പുറത്തേക്ക് എത്തിച്ചത്.

CJP leaders allege Abhijit Deepke was abducted by police
ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ
CJP leaders allege Abhijit Deepke was abducted by police
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും
Summary

'Protest in Delhi will continue'; CJP leaders allege Abhijit Deepke was abducted by police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com