

മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്‌കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുത്തശ്ശി മരിച്ചതായുള്ള വിവരം ലഭിച്ചത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സാന്തുക് പിംപ്രി ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
ദിപ്‌കെയുടെ പിതാവ് ഭഗവാന്‍ ദിപ്‌കെയുടെ അമ്മയാണ് സാവിത്രിബായ്. ദിപ്‌കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാന്‍ ദിപ്‌കെയും ഇപ്പോള്‍ ഛത്രപതി സംഭാജിനഗറിലാണ്. വീടിന് പുറത്ത് പൊലീസ് വിന്യാസമുണ്ട്. മരണവാര്‍ത്തയറിഞ്ഞതോടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉടന്‍ ഹിംഗോളിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ ദിപ്‌കെ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ദിപ്‌കെയെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ദിപ്‌കെയെ മഹാരാഷ്ട്രയിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates