ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം മഞ്ജു വാര്യർ, ജയസൂര്യ/ ഫേയ്സ്ബുക്ക് 
Entertainment

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു, സംവിധാനം പ്രജേഷ് സെൻ; ഷൂട്ടിങ് തുടങ്ങി

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളം മികച്ച വിജയം നേടിയതിന് പിന്നാലെ ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് വിവരം പങ്കുവെച്ചത്. മഞ്ജു വാര്യർക്കും സംവിധായകൻ പ്രജേഷ് സെന്നിനും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. യൂണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ ചിത്രമായ ക്യാപ്റ്റൻ മികച്ച അഭിപ്രായം നേടിയിരുന്നു. മദ്യത്തിന് അടിമപ്പെട്ട മുരളി എന്ന കഥാപാത്രത്തെയാണ് വെള്ളത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

അവസാന നിമിഷം വലയില്‍ പന്ത്! നാടകീയം ഘാന, പാനമയെ ഒറ്റ ഗോളില്‍ വീഴ്ത്തി

'കിങ് കെയ്ന്‍' ഡബിള്‍! ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ 'മധുര പ്രതികാരം'

മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍, ജാഗ്രതാ നിര്‍ദേശം

SCROLL FOR NEXT