ഫേയ്സ്ബുക്ക് ചിത്രം 
Entertainment

ആയിഷയായി മഞ്ജു വാര്യർ, ആദ്യത്തെ മലയാള- അറബിക് ചിത്രം; പോസ്റ്റർ പുറത്ത്

ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെ പുറത്തെത്തുന്ന ആയിഷ സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കൽ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെ പുറത്തെത്തുന്ന ആയിഷ സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കൽ ആണ്. 

ആയിഷയെ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. മലയാളം- അറബി ഭാഷയില്‍ ഇറങ്ങുന്ന ആദ്യത്തെ കൊമേഷ്യല്‍ ചിത്രമായിരിക്കും ഇത്. ആമിറിനും സക്കറിയയ്ക്കുമൊപ്പമുള്ള മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു- ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജു കുറിച്ചു.

സംവിധായകൻ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ്  ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം എം. ജയചന്ദ്രൻ, സഹ നിർമാണം-ഷംസുദ്ധീൻ എം.ടി.,  ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ഛായാഗ്രഹണം  വിഷ്ണു ശർമ നിർവഹിക്കുന്നു.  എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT