Bhavana, Manju Warrier ഇൻസ്റ്റ​ഗ്രാം
Entertainment

‌‌‌'നിനക്കറിയാം, ഞാൻ...'; ഭാവനയ്ക്ക് രസകരമായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വളരെ അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജു വാര്യരും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി ഭാവനയുടെ 40-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. മഞ്ജു വാര്യർ, സയനോര, ശില്പ ബാല, ഷെബിൻ ബെൻസൺ തുടങ്ങി സിനിമാ രം​ഗത്ത് നിന്ന് നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകൾ നേരുന്നത്. മഞ്ജു വാര്യരുടെ പിറന്നാൾ ആശംസയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'‌‌‌ഹാപ്പി ബർത്ത് ഡേ ഭാവന. നിനക്കറിയാം എനിക്കറിയാം നിനക്കറിയാം എനിക്കറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നു'- എന്നാണ് ഹാർട്ട് ഇമോജികൾക്കൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജു വാര്യരും. ഇരുവരും തമ്മിൽ ഇടയ്ക്ക് കാണാറുമുണ്ട്.

കുടുംബം പോലെയുള്ള സുഹൃത്തുക്കൾ എന്നാണ് മഞ്ജുവിനും സംയുക്ത വർമയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന ഒരിക്കൽ കുറിച്ചത്. അതേസമയം അനോമി ആണ് ഭാവനയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

Manju Warrier

ചിത്രത്തിലെ ഭാവനയുടെ പെർഫോമൻസിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഒരു പാചക റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണിപ്പോൾ ഭാവന. കന്നഡ ചിത്രങ്ങളാണ് ഭാവനയുടേതായി ഇനി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ. മിസ്റ്റർ എക്സ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഹാപ്പിലൂപ്പ് ആണ് നടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം.

Manju Warrier birthday wishes sends to Bhavana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

ഹോർമുസില്‍ ഇറാൻ ഡ്രോണുകളെ വെടിവെച്ചിട്ടതായി യുഎസ്; കുവൈത്തിനെയും ബഹ്‌റൈനെയും തിരികെ ആക്രമിച്ചെന്ന് ഇറാൻ

ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ പിന്നിലിരുന്ന് യാത്ര; വീട്ടമ്മ റോഡില്‍ തെറിച്ചു വീണു, ദാരുണാന്ത്യം

പത്തുലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചോ?; ആദായനികുതി വകുപ്പ് അറിയും, ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

പ്രമേഹരോ​ഗികൾ നിർബന്ധമായും ഡയറ്റിൽ ചേർക്കേണ്ട 9 ഭക്ഷണങ്ങൾ

SCROLL FOR NEXT